Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Jam

Kottayam

നി​യ​ന്ത്ര​ണം പാ​ളു​ന്നു; പൊ​ൻ​കു​ന്ന​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക്

പൊ​ൻ​കു​ന്നം: ടൗ​ണി​ൽ ഒ​ഴി​യാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​താ​ദ്യം. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം താ​ളം തെ​റ്റി മു​ൻ​പൊ​രി​ക്ക​ലും ഇ​ല്ലാ​ത്ത​വി​ധം വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യാ​ണി​പ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് ഗ​താ​ഗ​തം കു​രു​ങ്ങി​യ​ത്.

പൊ​ൻ​കു​ന്നം പ​ട്ട​ണ​ത്തി​ൽ ക​യ​റേ​ണ്ടാ​ത്ത വാ​ഹ​ന​ങ്ങ​ൾ ടൗ​ൺ പ​രി​ധി​ക്കു​ പു​റ​ത്തു​ള്ള മ​റ്റ് റോ​ഡു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കു​റ​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​കും. കെ​വി​എം​എ​സ്-വി​ഴി​ക്കത്തോ​ട് റോ​ഡ് വ​ഴി​യെ​ത്തി കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് പൊ​ന്ന​യ്ക്ക​ൽ കു​ന്നി​ൽനി​ന്ന് കു​ന്നേ​ൽ ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ​ത്തി തി​രി​ഞ്ഞു​പോ​കാം.

എ​ന്നാ​ൽ അ​ത്ത​രം നി​ർ​ദേ​ശം ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല.
പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോ​ഡി​ലൂ​ടെ​യെ​ത്തു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പൊ​ൻ​കു​ന്നം ടൗ​ണി​ൽ പ്ര​വേ​ശി​ച്ചാ​ണ് പോ​കു​ന്ന​ത്. പൊ​ൻ​കു​ന്നംവ​ഴി ഈ​രാ​റ്റു​പേ​ട്ട, തി​ട​നാ​ട്, ക​പ്പാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​പി റോ​ഡി​ൽനി​ന്നു​ള്ള മാ​ന്ത​റ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നും അ​തി​നു​ള്ള നി​ർ​ദേ​ശ ബോ​ർ​ഡു​ക​ളി​ല്ല. ഇ​വ​യെ​ല്ലാം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​ണി​പ്പോ​ൾ.

ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി. ചി​റ​ക്ക​ട​വ് എ​സ്ആ​ർ​വി ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ലൂ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ലേ​ക്കു​ള്ള ബ​സു​ക​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ങ്കി​ലും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തു​വ​ഴി പോ​കാ​മെ​ന്ന ബോ​ർ​ഡു​ക​ളി​ല്ല. അ​തി​നാ​ൽ ബ​സു​ക​ളൊ​ഴി​കെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പൊ​ൻ​കു​ന്ന​ത്ത് എ​ത്തി​യാ​ണ് പോ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽനി​ന്ന് സം​സ്ഥാ​ന​ പാ​ത​യി​ലേ​ക്ക് തി​രി​യു​ന്ന ക​വ​ല​ക​ളാ​യ പാ​ലാ റോ​ഡി​ലേ​ക്കു​ള്ള ട്രാ​ഫി​ക് ക​വ​ല​യി​ലും മ​ണി​മ​ല റോ​ഡി​ലേ​ക്കു​ള്ള ക​വ​ല​യി​ലും വാ​ഹ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ക​ട​ത്തി​വി​ട്ടി​ല്ലെ​ങ്കി​ൽ ബാ​ധി​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തെ​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്ന് ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്കി​റ​ങ്ങി തി​രി​യു​ന്ന​തി​നി​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ക​ട​ന്നു​വ​രു​ന്ന​തും കു​രു​ക്കി​നി​ട​യാ​ക്കു​ന്നു. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ബ​സു​ക​ൾ അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ നി​ർ​ത്തി​യി​ടു​ന്ന​തും കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.

സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ബ​സ് ബേ​യി​ൽ പി​ന്നാ​ലെ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​മ്പോ​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വാ​തെ ക​വാ​ട​ത്തി​ലും ദേ​ശീ​യ​പാ​ത​യി​ലും ബ​സു​ക​ൾ കാ​ത്തു​കി​ട​ക്കേ​ണ്ടിവ​രു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ലും ത​ട​സ​മാ​കു​ന്നു.

പാ​ലാ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ക​വ​ല​യി​ലെ ട്രാ​ഫി​ക് സി​ഗ‌്ന​ൽ ലൈ​റ്റ് ചി​ല ദി​വ​സ​ങ്ങ​ളി​ൽ പ​ണി​മു​ട​ക്കു​ന്ന​തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഏ​റെ വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു​പോ​കേ​ണ്ട ഇ​വി​ടെ കൃ​ത്യ​മാ​യി ലൈ​റ്റ് തെ​ളി​യാ​ത്ത​തി​നാ​ൽ ആ​ശ​യ​ക്കു​ഴ​പ്പം മൂ​ലം കൂ​ടു​ത​ൽ സ​മ​യം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്.

District News

ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്

ചേ​ര്‍​പ്പു​ങ്ക​ല്‍: ഏ​റ്റു​മാ​നൂ​ര്‍-​പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് പ​ല സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളും നി​ത്യേ​ന സം​ഭ​വി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചേ​ര്‍​പ്പു​ങ്ക​ല്‍ ഫൊ​റോ​നാ പ​ള്ളി, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, പ​ഴ​യ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ന്ന​ത് ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ​യി​ല്‍​നി​ന്നാ​ണ്. ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സു​ക​ള്‍ വ​രു​ന്ന​തും ഈ ​വ​ഴി ത​ന്നെ. കൊ​ഴു​വ​നാ​ല്‍ വ​ഴി പ​ള്ളി​ക്ക​ത്തോ​ട്, കെ​ഴു​വം​കു​ളം വ​ഴി കി​ട​ങ്ങൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളും ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ ജം​ഗ്ഷ​നി​ല്‍​നി​ന്ന് തി​രി​ഞ്ഞ് പാ​ലം വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും ചേ​ര്‍​പ്പു​ങ്ക​ല്‍ പാ​ലം ക​ട​ന്നെ​ത്തി പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ലാ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത വി​ധം റോ​ഡി​ല്‍ മ​റ​വു​ള്ള​തും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഹൈ​വേ ജംഗ്ഷ​ന്‍ വീ​തി കൂ​ട്ടി റൗ​ണ്ടൗ​ന സ്ഥാ​പി​ച്ച് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.

Kerala

ക​ന​ത്ത​മ​ഴ: കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ൻ വെ​ള്ള​ക്കെ​ട്ട്

കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത മ​ഴ​യി​ൽ എം​ജി റോ​ഡ്, ക​ലൂ​ർ, ഇ​ട​പ്പ​ള്ളി, പാ​ലാ​രി​വ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. തൃ​ശൂ​ർ ചാ​ല​ക്കു​ടി​യി​ൽ ശ​ക്‌​ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​ന്ന ജോ​ൺ​സ​ൺ (11) ഐ​റി​ൻ ബി​ജു (16) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ലൂ​ടെ സൈ​ക്ക​ൾ ച​വി​ട്ടു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ്ദം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Latest News

Corehub Up